കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദി(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പിപി വിജയൻ സീനിയർ സിപി പിഎച്ച് മുസ്തഫ, സിപിഒ ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്