സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു.

കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു .
ടൂറിസം
സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു ബി മീറ്റ് കൂടാതെ ഇത്തവണ വ്യത്യസ്തമായ പരിപാടികൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ടൂറിസം സംരഭകരുടെയും (സെല്ലേഴ്സ് ) ടൂർ ഓപ്പറേറ്റർമാരുടെയും ( ബയേഴ്സ് ) രജിസ്ട്രേഷൻ നടന്നു വരികയാണ്.
പരിപാടിയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ യോഗം കൽപ്പറ്റയിൽ നടന്നു.
ടൂറിസം മേഖലയിലെ സംരംഭകരുടെ കൂട്ടായ്മയായ വയനാട് ടൂറിസം ഓർഗനൈസേഷൻ ഡബ്ലിയു ടി ഓയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്പളാഷ് മഴ മഹോത്സവം നടത്തി വരുന്നത്.

വയനാട് ഡി റ്റി.പി സി ,.ടൂറിസം വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ തുടങ്ങിയവയെല്ലാം പരിപാടിയിൽ പങ്കാളികളാകുന്നുണ്ട്. ഇത്തവണ വിപുലമായ പരിപാടികളോടെ ജൂലായ് 11, 12 ,13 തീയതികളിൽ ആണ് ബി ടൂ ബി മീറ്റ് നടക്കുന്നത് . സ്പ്ലാഷ് പതിനൊന്നാം എഡിഷന്റെ ഭാഗമായി ഇത്തവണ സ്പോർട്സ് കൗൺസിലുമായി ചേർന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്,വയനാട് ടൂറിസം അസോസിയേഷൻ, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, കേരള ഹാറ്റ്സ്, ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട),വയനാട് ടൂറിസം അസോസിയേഷൻ (ഡബ്ല്യു.ടി.എ) , വയനാട് ടൂറിസം ഓർഗനൈസേഷൻ( ഡബ്ല്യൂ ടി.ഒ.), ഗൈഡ്സ് അസോസിയേഷൻ വയനാട്, നോർത്തു വയനാട് ടൂറിസം ഓർഗനൈസേഷൻ ,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്)തുടങ്ങിയ സംഘടനകളുടെ യോഗം കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഓഡിറ്റോറിയത്തിൽ ചേർന്നു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് എം .ജെ . സുനിൽകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.