വാഹന ഉടമകളുടെ കീശ ചോരും, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും, കാരണം ഇൻഷുറൻസ് കമ്പനികളുടെ നഷ്‍ടം

രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം തുകകൾ വർദ്ധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ശുപാർശകളെത്തുടർന്ന്, മോട്ടോർ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ ഐആർഡിഎഐ ശരാശരി 18 ശതമാനം വർദ്ധനവ് നിർദ്ദേശിച്ചിട്ടുണ്ട് എന്നും ചില വിഭാഗത്തിലുള്ള വാഹനങ്ങളിൽ ഈ വർദ്ധനവ് 20 മുതൽ 25 ശതമാനം വരെയാകാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ?

രാജ്യത്തെ മോട്ടോർ വാഹന നിയമപ്രകാരം ഒരു വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. നിങ്ങളുടെ വാഹനം മൂന്നാമതൊരാൾക്ക് ജീവനോ സ്വത്തിനോ നഷ്‍ടം വരുത്തുന്ന സാഹചര്യത്തിൽ ഈ ഇൻഷുറൻസ് ഉപയോഗപ്രദമാകും. നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്ക് സംഭവിക്കുന്ന നഷ്‍ടങ്ങൾ ഈ ഇൻഷുറൻസ് പരിരക്ഷിക്കുന്നു

എന്തുകൊണ്ടാണ് ഇപ്പോൾ വില വർധനവ്?

തേർഡ് പാർട്ടി ഇൻഷുറൻസിൽ ഇൻഷുറൻസ് കമ്പനികൾ വലിയ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. 2025 സാമ്പത്തിക വർഷത്തിൽ, സർക്കാർ കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ തേർഡ് പാർട്ടി (ടിപി) നഷ്‍ട അനുപാതം 108 ശതമാനം ആയിരുന്നു. അതായത്, ലഭിച്ച പ്രീമിയത്തേക്കാൾ കൂടുതൽ ക്ലെയിമുകൾ നൽകേണ്ടിവന്നു. ഗോ ഡിജിറ്റ്, ഐസിഐസിഐ ലോംബാർഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും യഥാക്രമം 69 ശതമാനവും 64.2 ശതമാനവും നഷ്‍ട അനുപാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ, ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക സ്ഥിതി സന്തുലിതമാക്കുന്നതിന് പ്രീമിയം വർദ്ധിപ്പിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് ഐആർഡിഎഐ കരുതുന്നു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.