ഓൾ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനാചരണം കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫിസർ അജിത്ത് കെ.രാമൻ ആൽ മര തൈ നട്ട് ഉദ്ഘാടനം ചെയ്തു.
എകെപിഎ ജില്ലാ പ്രസിഡന്റ്
ബിനോജ് മാത്യു അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ എം.പി.കൃ ഷ്ണകുമാർ, ജില്ലാ സെക്രട്ടറി സോമൻ വൈത്തിരി, സംസ്‌ഥാന കമ്മിറ്റി അംഗം കെ.കെ.ജേക്കബ്, അധ്യാപകൻ കെ.രജനേഷ്, വി. വി.രാജു, പി.ഭാസ്കരൻ, ടി.സനീ ഷ്, സീനിയർ ഫൊട്ടോഗ്രഫർ എം.പി.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







