തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ പതിപ്പാണോ എന്നറിയാനായി ഇവരുടെ സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലേ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനാത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുണെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി പറഞ്ഞു. നാല് വിമാനത്താവളങ്ങളിൽ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും കൊറോണ വൈറസിന് ചെറിയ തോതില്‍ ജനിതകമാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ഗവേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർദ്ധനയുണ്ട് എന്നാൽ പ്രതീക്ഷിച്ച വർദ്ധനവില്ലെന്നും കേരളത്തിലെ മരണനിരക്ക് കൂടിയിട്ടില്ലന്നും ഇനിയും നിയന്ത്രിച്ച് നിർത്താനാകുമെന്നും അതിനു നല്ല ജാഗ്രത ആവശ്യമാണെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.








