വാളാട്: വാളാട് വട്ടക്കൊല്ലി കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. വന്യമൃഗം ഭക്ഷിച്ച നിലയിലാണ് ജഡമുള്ളത്. കടുവയാണ് കാട്ടുപോത്തിനെ ആക്രമിച്ചതെന്നാണ് നിഗമനം.. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത തോളക്കര പ്രദേശത്ത് മോഹനനെന്ന വ്യക്തിയുടെ രണ്ടര വയസ് പ്രായമുള്ള പശുവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ







