തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ വഴി തൊഴിലാളികള്‍ക്ക് അപ്ഡേഷന് നടത്താം.കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ മാനന്തവാടി ജില്ലാ ഓഫീസിനു കീഴില്‍ അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ തുടങ്ങി അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്കര്‍ഷിക്കുന്ന രേഖകളുമായി ജൂലൈ 31 നകം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള 25 രൂപ അടക്കാത്തവര്‍ തുക അടക്കേണ്ടതാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ -8547655339

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15