ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച്‌ ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക. അതേസമയം, കന്യാകുമാരി മുതല്‍ ഗുജറാത്തുവരെ ജൂണ്‍ ഒന്നുമുതല്‍ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.

ഇന്നു രാവിലെമുതല്‍ തീരപ്രദേശങ്ങളില്‍ നിരോധനം സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കും. ഇതരസംസ്ഥാന ബോട്ടുകള്‍ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലില്‍ പട്രോളിങ് ശക്തമാക്കും. പരമ്ബരാഗത യാനങ്ങള്‍ക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവില്‍ കടലില്‍പ്പോകാൻ അനുമതിയുള്ളത്.

മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും ചേർന്നാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ തഹസില്‍ദാർമാർ, സബ് കളക്ടർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തും. പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ ബന്ധപ്പെടാൻ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. നിരോധനകാലയളവില്‍ തീവ്രപ്രകാശമുള്ള ബള്‍ബുകള്‍ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടിയുണ്ടാകും.

പടിഞ്ഞാറൻ തീരക്കടലില്‍ കന്യാകുമാരിമുതല്‍ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ രണ്ടുമാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉള്‍ക്കടലിലും പരമ്ബരാഗത യാനങ്ങള്‍ക്ക് കടക്കാനാകില്ല.

കൊല്ലം തീരത്തുമാത്രം പ്രതിദിനം 35,000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്ബരാഗത യാനങ്ങള്‍മാത്രം കടലില്‍ പോകുന്നതോടെ മത്സ്യലഭ്യതയില്‍ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആറുകിലോ വീതം സൗജന്യ റേഷൻ നല്‍കും. മത്സ്യത്തൊഴിലാളി സമ്ബാദ്യ സമാശ്വാസ പദ്ധതിയില്‍നിന്നുള്ള ആദ്യ രണ്ടുഗഡു തുകയും ജൂണ്‍, ജൂലായ് മാസങ്ങളില്‍ നല്‍കും.

മത്തി, അയല, ചൂര, നെത്തോലി, വാള, പാര, പരവ തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലമാണിത്. ആഴക്കടലിലാണ് കാണുന്നതെങ്കിലും കരിക്കാടി, പൂവാലൻ ചെമ്മീൻ ഇനങ്ങളുടെ പ്രജനനവും ഈ സമയത്താണ്. മീനുകളുടെ മുട്ട വിരിഞ്ഞുവരുന്ന സമയത്തെ പ്രധാന ആഹാരമായ പ്ലവഗങ്ങള്‍, മണ്‍സൂണ്‍കാലത്ത് നദികള്‍ വഴി ധാരാളമായി കടലില്‍ എത്തിച്ചേരുന്നതിനാലാണ് മത്സ്യങ്ങള്‍ ഈസമയം പ്രജനനത്തിന് തിരഞ്ഞെടുക്കുന്നത്. ഈസമയത്ത് കടലിന്റെ അടിത്തട്ട് ഇളകാതിരിക്കാൻവേണ്ടിയാണ് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി നിരോധിക്കുന്നത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.