കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ് തുറന്നിരിക്കുകയാണ്. കൊച്ചിയില്‍ തന്നെയാണ് ഈ ഒഴിവുകള്‍ എന്നതാണ് ശ്രദ്ധേയം. സീനിയർ ഗ്രാഫിക് ഡിസൈനർ, എസ്‌എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ വിഭാഗങ്ങളിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ നല്‍കുന്നു.

സീനിയർ ഗ്രാഫിക് ഡിസൈനർ: സീനിയർ ഗ്രാഫിക് ഡിസൈനർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട മേഖലയില്‍ മുന്ന് മുതല്‍ ആറ് വർഷത്തെ പ്രവർത്തി പരിചയമാണ് വേണ്ടത്. മാർക്കറ്റിംഗ് വിഷ്വലുകള്‍ സൃഷ്ടിക്കുന്നതില്‍ ശക്തമായ കഴിവും അപേക്ഷകർക്ക് ഉണ്ടാകണം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ) തുടങ്ങിയ ഡിസൈൻ ടൂളുകളില്‍ വിദഗ്ധ പരിജ്ഞാനവും ഡിസൈൻ പ്രോജക്ടുകള്‍ നയിക്കാനും ജൂനിയർ ഡിസൈനർമാർക്ക് ഫീഡ്‌ബാക്ക് നല്‍കാനുമുള്ള പരിചയവും ഉണ്ടായിക്കണം.ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളെക്കുറിച്ചും ഡിജിറ്റല്‍ മാർക്കറ്റിംഗ് മികച്ച രീതികളെക്കുറിച്ചും ശക്തമായ ധാരണയുള്ളവരായിരിക്കണം അപേക്ഷകർ. കോപ്പിറൈറ്റർമാർ, മാർക്കറ്റർമാർ എന്നിവരുമായി ചേർന്ന് പുതിയ ആശയങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുകയും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഡിജിറ്റല്‍ ക്യാമ്ബെയ്‌നുകള്‍, സോഷ്യല്‍ മീഡിയ, പ്രിന്റ് മെറ്റീരിയലുകള്‍, വെബ്‌സൈറ്റുകള്‍, ഇമെയില്‍ മാർക്കറ്റിംഗ് എന്നിവയുള്‍പ്പെടെ വിവിധ മാർക്കറ്റിംഗ് സംരംഭങ്ങള്‍ക്കായി ഉയർന്ന നിലവാരമുള്ള വിഷ്വല്‍ അസറ്റുകള്‍ എന്നിവ സൃഷ്ടിക്കേണ്ടി വരും.മാർക്കറ്റിംഗ് ടീമിനൊപ്പം സഹകരിച്ച്‌ ആകർഷകമായ പ്രസന്റേഷനുകള്‍, ലാൻഡിംഗ് പേജുകള്‍, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ ഗ്രാഫിക്സ് എന്നിവ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും വേണം.

എസ്‌എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ: കമ്ബ്യൂട്ടർ സയൻസ്, ടെക്നോളജി, അല്ലെങ്കില്‍ അനുബന്ധ പഠനമേഖലയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ പരിചയമുള്ളവരായരിക്കണം. ലുലു ഗ്രൂപ്പിന്റെ ലിങ്കിഡ് ഇന്‍ വഴിയാണ് ഉദ്യോഗാർത്ഥികള്‍ അപേക്ഷിക്കേണ്ടത്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.