വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശവാസികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിച്ചത്.
കൊല്ലം ജില്ലക്കാരനായ പ്രവാസി വ്യവസായി അൻസാർ സാഹിബ് സൗജന്യമായി നൽകിയ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ വാളലിലുളള ഒരേക്കർ എട്ട് സെൻറ് സ്ഥലത്താണ് ഭവന നിർമ്മാണം പൂർത്തിയാകുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 20 ഭവനങ്ങളാണ് മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്നത്. ഭവന നിർമ്മാണ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ കങ്ങഴ മുസ്ലിം ജമാഅത്ത് ഒരു ഭവനം നിർമ്മിച്ചു നൽകി. പദ്ധതി കുടിവെള്ള വിതരണത്തിത്തിന് വാട്ടർടാങ്ക് നിർമ്മാണത്തിലേക്ക് പത്തനംതിട്ട ജില്ലാ മഹല്ല് കൂട്ടായ്മ സാമ്പത്തിക സഹായവും നൽകി സഹകരിച്ചു. ഒന്നാം ഘട്ടമെന്ന നിലയിൽ പണി പൂർത്തിയായിട്ടുള്ള പന്ത്രണ്ട് വീടുകളും, പണി നടന്നുകൊണ്ടിരിക്കുന്ന രണ്ട് വീടുകളും ഉൾപ്പെടെ പതിനാല് വീടുകളിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകളാണ് സ്വീകരിച്ചത്.

രാവിലെ പത്ത് മാണിക്ക് മേപ്പാടി വ്യാപാര ഭവനിൽ മഹല്ല് കൂട്ടായ്മ ട്രഷറർ സി.വൈ.മീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ചൂരൽമല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരിയുടെ പ്രാർത്ഥനയോടെ അപേക്ഷ സമർപ്പണ സംഗമം ആരംഭിച്ചു. സംഗമം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ജനറൽ സെക്രട്ടറി സി.കെ.അമീർ സ്വാഗതം പറഞ്ഞു, മഹല്ല് കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റ്റർ ടി.എ.മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ലത്തീഫ് അഹ്സനി മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമ്മതി മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷറഫ്, അബ്ദു ഹാജി ചെന്നലോട്, കുഞ്ഞുട്ടി ഹാജി കാടാമ്പുഴ, മഹല്ല് കൂട്ടായ്മ വൈസ് ചെയർമാൻമാരായ ജബ്ബാർ പുന്നക്കാടൻ, കെ.എ. അലിക്കുഞ്ഞ് ഹാജി വല്ലം, മഹല്ല് കൂട്ടായ്മ ജില്ലാ സെക്രട്ടറി എം.എം.തോട്ടക്കാട്ടുകര, മഹല്ല് കൂട്ടായ്മ ഭാരവാഹികളായ പി.എസ്.അബ്ദുൽ നാസർ വെണ്ണല, അൻവർ ഫിറോസ് ആലുവ, എ.എസ്.അബ്ദുൽ സലാം വടക്കുംപുറം, മുഹമ്മദ് പാറപ്പുറം, ഷബീർ കുറ്റിക്കാട്ടുകര, ശരീഫ് കുറുപ്പാലി, ബെൻഫിഷറി കമ്മിറ്റി കൺവീനർ നിസാർ മുനമ്പം തുടങ്ങിയവർ സംസാരിച്ചു.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.