പനമരം സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്,ഡയാലിസിസ് നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക ്ഫാര്മസി ഡിപ്ലോമ/ഡിഗ്രിയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഡയാലിസിസ് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് നഴ്സിങ് ഡിപ്ലോമ /ഡിഗ്രിയും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ഡയാലിസിസ് യൂണിറ്റില്‍ കുറഞ്ഞത് 6 മാസത്തെ പ്രവര്‍ത്തി പരിചയവും വേണം. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് 6 മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും സഹിതം നാളെ ( ജൂണ്‍ 11) രാവിലെ 10:30ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







