കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ അംഗങ്ങളും കല്‍പ്പറ്റ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിനു കീഴിലെ അംഗങ്ങളും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ വഴി അപ്‌ഡേഷന്‍ നടത്തണം. നിലവില്‍ അംഗത്വം മുടങ്ങികിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് അംഗത്വം പുതുക്കാം. ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ജൂലൈ 31 നകം അംഗത്വം പുതുക്കാം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് 25 രൂപ തുക അടയ്ക്കണം. ഫോണ്‍ 8547655338

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







