പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം മരണമടഞ്ഞ പാണ്ടങ്കോട് മഹല്ല് കാരണവരും മഹല്ലിന്റെ ഉയർച്ചയ്ക്കും മഹല്ല് സംവിധാനം നിലവിൽ കൊണ്ടു വരുന്നതിനും പ്രധാന പങ്ക് വഹിച്ച മർഹൂം മൊയ്‌തുക്കയുടെ നിര്യാണം നാടിന് തീരാ നഷ്ടമായി യോഗം വിലയിരുത്തി. മഹല്ല് പ്രസിഡണ്ട് ടി മമ്മൂട്ടി അധ്യക്ഷനായ അനുശോചന യോഗം മഹല്ല് ഖത്തീബ് ജുബൈർ ദാരിമി ഉദ്ഘാടനം ചെയ്തു. മൊയ്‌തുക്കയുടെ ജീവിത ശൈലിയും ജീവിതത്തിൽ കൊണ്ടു നടന്ന എളിമയും നമ്മൾ മാതൃക ആക്കേണ്ട ഒന്നാണെന്ന് ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു. തെങ്ങുമുണ്ട മഹല്ല് സെക്രട്ടറി എ.സി പോക്കർ, മഹല്ല് മുഅദ്ദിൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സി.കെ ഉസ്മാൻ, മുഹമ്മദ് റാഫി, കെവി അന്ത്രു, . മഹല്ല് സെക്രട്ടറി പിസി യൂനുസ്
വാർഡ് മെമ്പർ റഷീദ് വാഴയിൽ തുടങ്ങിയവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ







