ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

മാനന്തവാടി വള്ളിയൂര്‍ക്കാവ് അഗ്‌നിശമന കാര്യാലയത്തിന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനും, ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ സെബാസ്റ്റ്യന്‍ – മേരി ദമ്പതികളുടെ മകനുമായ നോബിന്‍ (31) ആണ് മരിച്ചത്.

ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയാ യിരുന്നു അപകടം. കാറില്‍ തട്ടിയ ശേഷം നിലത്തു വീണ നോബിന്റെ തലയ്ക്ക് പരിക്കേല്‍ ക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

യാത്ര മധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു. ആശുപത്രിയിലെ ത്തിച്ചുവെങ്കിലും നോബിന്‍ മരണപ്പെട്ടു.സിബിന്‍ ഏക സഹോദരനാണ്.

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ്

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എച്ചോം ബാങ്ക് പരിസരം, പള്ളിക്കുന്ന്, പേരാറ്റക്കുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളക്കൊല്ലി ഭാഗങ്ങളിൽ നാളെ(നവംബര്‍ 12) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു.

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.