കാലിക്കറ്റ് എന്‍.ഐ.ടി യിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഏകദിന ടെക് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. ജൂണ്‍ 14 ന് നടക്കുന്ന ശില്‍പ്പശാലയില്‍ ബിടെക്, എംടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. പ്രോജക്റ്റ് ഡെവലപ്പ്‌മെന്റ് , റിവേഴ്സ് എഞ്ചിനീയറിംഗ് , ത്രീഡി പ്രിന്റിങ് , ഇന്റലിജന്റ് ഡ്രോണ്‍ സിസ്റ്റംസ് & എമെര്‍ജിങ് ടെക്നോളജീസ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. സൗജന്യ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍ 854726900

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







