കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ നാളെ (ജൂൺ 13 ) മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങളും
യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളും നിർത്തിവെക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം