കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്‌റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ജൂലൈ 31 നകം അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിച്ച് അപ്പ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 204602.

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്