ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ എൻ അനിൽ കുമാറിന് കൈമാറി. വൈസ് ചെയർമാൻ എൽസി പൗലോസ് അധ്യക്ഷയായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ,
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ പി.ആർ ശ്രീരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ടി റെജി എന്നിവർ സംസാരിച്ചു.

പൊഴുതന അച്ചൂരിൽ പുലിയുടെ ആക്രമണം
പൊഴുതന അച്ചൂരിൽ പുലി ഇറങ്ങി. പശുക്കിടാവി നെ കൊലപ്പെടുത്തി. മറ്റൊരു പശുക്കിടാവിനെ ആ ക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. മുജീബ് (കുട്ടിപ്പയുടെ) തൊഴുത്തിൽ ആണ് പുലി ആക്രമ ണം നടത്തിയത്. വനം വകുപ്പ് പുലിയെ പിടികൂടാ







