ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ സഹകരണത്തോടെ ദേശീയ പേവിഷബാധ നിയന്ത്രണത്തിൻ്റെ ഭാഗമായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. മാനന്തവാടി ഗവ മെഡിക്കൽ കോളേജ് സ്കിൽ ലാബിൽ മെഡിക്കൽ ഓഫീസർമാർക്ക് ഏകദിന പ്രായോഗിക പരിശീലനം നൽകി. നായ, പൂച്ച, മറ്റു മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് കഴുകുന്ന വിധം, പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിൻ്റെ ശാസ്ത്രീയ രീതികൾ, ഇമ്മ്യൂണോ ഗ്ലോബുലിൻ, മൃഗങ്ങളുമായി സമ്പർക്കമുള്ളവർക്കുള്ള പ്രതിരോധ കുത്തിവെപ്പ്, ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധം, ഏകാരോഗ്യ സമീപനം തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ എൻ.പി.എൻ.സി ഡി നോഡൽ ഓഫീസർ ഡോ.കെ.ആർ ദീപ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഫിസിഷൻ ഡോ.ദീപു ശശിധരൻ, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ബിപിൻ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. പേവിഷബാധ കാരണമുണ്ടാവുന്ന മരണങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ