തിരുവനന്തപുരത്ത് ഇന്ന് രാവിലെയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ 51 വയസ്സുകാരിയായ ശാഖാ കുമാരിയുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
താൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്ന് 26 വയസ്സുകാരനായ ഭർത്താവ് പൊലീസിന് മുന്നിൽ സമ്മതിച്ചു.
ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാത്തതും ഇവർ തമ്മിലുള്ള തർക്കത്തിന് കാരണമായിരുന്നു.
ഇരുവരുടെയും വിവാഹ ഫോട്ടോ പുറത്തായതാണ് ഭർത്താവ് അരുണിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
അന്‍പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഇതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.