കെട്ടിട ഉടമകൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി യോഗം ചേർന്നു. പ്രസിഡണ്ട് എൻ.എ. ഫൗലാദ് അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകൾക്ക് ചെറിയ വാടക നൽകി വലിയ നിരക്കിൽ മേൽ വാടകയ്ക്ക് നൽകുന്ന വാടകക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കെട്ടിട നികുതിയിൽ വർഷം തോറും 5% വർദ്ധനവ് ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
കാലാനുസൃതമായ വാടക വർദ്ധനവ് ലഭിക്കാത്തത് കാരണം പല കെട്ടിട ഉടമകളും ഫെയർറെന്റ്നു വേണ്ടി കോടതികളിൽ കേസുകൾ ഫയൽ ചെയ്തിരിക്കുകയാണ്. നിയമ നടപടികളിലേക്ക് പോകാതെ പരസ്പരം സഹകരിച്ച് പോകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ലഭിക്കുന്നതിന് വേണ്ടി സർക്കാർ കേന്ദ്ര മാതൃക വാടക നിയമബിൽ പാസാക്കണമെന്ന് യോഗം പ്രമേയം പാസാക്കി.
നിരൺ വി, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം അലി ബ്രാൻ,നാസർ സി, വി എം വത്സൻ ക്രിസ്റ്റി പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.

കൺസ്യൂമർഫെഡ് സബ്സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






