അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പിതൃദിനാഘോഷവും,ഉഷസ്, ഹണി,ജാസ്മിൻ സംഘങ്ങളുടെ ഏരിയ മീറ്റിങ്ങും സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ് ഘാടനം ചെയ്തു.റിട്ടയേർഡ് അധ്യാപകൻ വാപ്പൻ സാറിനെ ഷാൾ അണിയിച്ച് ആദരിച്ചു.അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജയശ്രീ അധ്യക്ഷത വഹിച്ചു.സി ഡി ഒ ജാൻസി ബെന്നി സംസാരിച്ചു.കാൻസർ ബോധവൽക്കരണ ക്ലാസ്സിന് ബിബിൻ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







