രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ, ഈ രോഗങ്ങളുടെ ലക്ഷണമാകാം

രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍, ഇതൊരു സാധാരണ കാര്യമാണെന്ന് കരുതിയിരിക്കുകയാണോ, എന്നാല്‍ അങ്ങനെയല്ല. ഒരല്‍പം ശ്രദ്ധിക്കേണ്ട വിഷയമാണിത്. ഉറക്കം ഇല്ലാതാക്കുക എന്നതിലുപരി വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഈ ലക്ഷണം നയിക്കുന്നത്. രാത്രിയിലെ ഇടയ്ക്കിടെയുളള മൂത്രമൊഴിക്കലും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

പ്രമേഹം
പ്രമേഹം ഉളളവരില്‍ കാണപ്പെടുന്ന പോളിയൂറിയ എന്ന അവസ്ഥയാണ് അമിതമായി മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നത്. പ്രമേഹമുള്ളവര്‍ക്ക് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് അവരുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്ക അമിതമായി പ്രവര്‍ത്തിക്കുന്നു. വൃക്കകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അധിക ഗ്ലൂക്കോസ് മൂത്രത്തിലേക്ക് പുറന്തള്ളപ്പെടുന്നു.

ഗ്ലൂക്കോസിനൊപ്പം ശരീരത്തിലെ ദ്രാവകങ്ങളും അധിക ഗ്ലൂക്കോസിനൊപ്പം പുറന്തള്ളപ്പെടുന്നു. ഇത് നിര്‍ജ്ജലീകരണത്തിനും ദാഹത്തിനും കാരണമാകുന്നു. ഇത് നിങ്ങള്‍ സാധാരണ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇടയാക്കും. നിങ്ങള്‍ വെള്ളം കുടിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ മൂത്രമൊഴിക്കലും കൂടുന്നു. അതുകൊണ്ട് തന്നെ അമിതമായ മൂത്രമൊഴിക്കല്‍ പ്രമേഹത്തിന്റെ ആരംഭ ലക്ഷണങ്ങളിലൊന്നാണ്.
അണുബാധ
മൂത്രാശയ അണുബാധ(UTI) എന്നത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു തരം അണുബാധയാണ്. ബാക്ടീരിയകള്‍, പ്രത്യേകിച്ച് ഇ. കോളി ആണ് യുടിഐകളുടെ ഏറ്റവും സാധാരണ കാരണം. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നത്, മൂത്രമൊഴിക്കുമ്പോള്‍ വേദന, വശത്തോ താഴത്തെ പുറകിലോ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ പല വിധത്തിലാണ് ബാധിക്കാറ്. ഈ അണുബാധകള്‍ വൃക്കകളിലോ മൂത്രാശയത്തിലോ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.

ഓവര്‍ ആക്ടീവ് ബ്ലാഡര്‍മൂത്രത്തിന്റെ തീവ്രത, ആവൃതി, നോക്റ്റിയൂറിയ എന്നിവ മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓവര്‍ ആക്ടീവ് ബ്ലാഡര്‍(OAB). ഈ അവസ്ഥയുളള വ്യക്തികള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത ഇടയ്ക്കിടെ വര്‍ധിക്കുന്നു. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ ഉള്ളവര്‍ക്ക് ഒരു ദിവസം എട്ട് പ്രാവശ്യം എങ്കിലും മൂത്രമൊഴിക്കേണ്ടി വരാറുണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.