സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,440 രൂപയാണ്.
ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചതോടെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിരുന്നു.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.