പടിഞ്ഞാറത്തറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്
വൺ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. +2 വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു.PTA പ്രസിഡണ്ട് റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. എച്ച് എം സീമ ടീച്ചർ, പി റ്റി എ മെമ്പർ ശങ്കരൻ കുട്ടി, അധ്യാപകരായ സരിത ഷിബു, ഷാനു ജേക്കബ്, റ്റി ശ്രീജ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






