ഒരു രാജ്യം, ഒരു ഐഡി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അപാര്‍ ഐഡി; എങ്ങനെ അപേക്ഷിക്കാം?

രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ഏകീകൃത തിരിച്ചറിയില്‍ നമ്ബർ എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാർ) തയ്യാറാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഒരു രാജ്യം, ഒരു ഐഡി എന്നതാണ് പദ്ധതി. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഓരോ വിദ്യാർത്ഥികള്‍ക്കും അപാർ ഐഡി ഉപയോഗിക്കാം.

സ്വകാര്യ/ സർക്കാർ സ്‌കൂളുകള്‍ക്ക് എല്ലാം ഈ പദ്ധതി ബാധകമാണ്. ഒരു വിദ്യാർത്ഥിയുടെ പഠനകാലയളവിലുടനീളം അവരുടെ അക്കാദമിക് റെക്കോർഡുകള്‍ ട്രാക്ക് ചെയ്യുന്നതിനായാണ് ഈ ഐഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറായി ഇതിനെ കണക്കാക്കാം. സ്‌കൂളുകള്‍ക്ക് മാത്രമെ ഇതിന്റെ നടപടികള്‍ പൂർത്തിയാക്കാൻ സാധിക്കൂ. ബന്ധപ്പെട്ട സർക്കാർ ഏജൻസികള്‍ക്ക് അല്ലാതെ വിവരങ്ങളെടുക്കാനും സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

അപാർ ഐഡിയുടെ പ്രധാന സവിശേഷതകള്‍

നിങ്ങള്‍ പൂർത്തിയാക്കിയ കോഴ്‌സുകള്‍, ഗ്രേഡുകള്‍, സർട്ടിഫിക്കേഷനുകള്‍, നേട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിശദമായ അക്കാദമിക് വിവരങ്ങള്‍ അപാർ ഐഡിയില്‍ സൂക്ഷിക്കും.
ഈ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഐഡി ഡിജി ലോക്കറുമായി സംയോജിപ്പിക്കും.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC), വിദ്യാ സമിക്ഷ കേന്ദ്ര (VSK) എന്നിവയുമായി യോജിപ്പിക്കുന്നതിലൂടെ ഫലങ്ങള്‍, സ്കോളർഷിപ്പുകള്‍, ആനുകൂല്യങ്ങള്‍ള്‍ എന്നിവ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ ഐഡി സഹായിക്കുന്നു.
അപാർ ഐഡിക്ക് എങ്ങനെ അപേക്ഷിക്കാം?‌

അപാർ ഐഡിക്ക് അപേക്ഷക്കുന്നതിനായി ആദ്യം, അപാർ ഐഡിയെക്കുറിച്ച്‌ വിശദമായി അറിയാൻ മാതാപിതാക്കള്‍ അതത് വിദ്യാർത്ഥികളുടെ സ്കൂള്‍ സന്ദർശിക്കുക എന്നതാണ്.തുടർന്ന്, അപാർ ഐഡി തയ്യാറാക്കുന്നതിന് അനുവാദം നല്‍കുന്നതിനായി മാതാപിതാക്കള്‍ സമ്മതപത്രം പൂരിപ്പിക്കേണ്ടതുണ്ട്.ശേഷം ഏകീകൃത ജില്ലാ വിവര സംവിധാനം (UDISE) സിസ്റ്റം വിദ്യാർത്ഥിക്കായി അപാർ ഐഡി തയ്യാറാക്കുന്നത്. അത് ഡിജി ലോക്കർ അക്കൗണ്ടിലേക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിലൂടെ മാത്രമെ പിന്നീട് വിദ്യാർത്ഥികള്‍ക്ക് അത് ആക്സസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുകയുള്ളൂ.

അപാർ ഐഡിക്ക് ആവശ്യമായ വിശദാംശങ്ങള്‍

UDISE+ യുണീക്ക് സ്റ്റുഡന്റ് ഐഡന്റിഫയർ (PEN)
വിദ്യാർത്ഥിയുടെ പേര്
ജനനത്തീയതി (DOB)
ലിംഗഭേദം
മൊബൈല്‍ നമ്ബർ
മാതാപിതാക്കളുടെ പേര് ആധാർ വിവരങ്ങള്‍

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.