കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.keralamediaacademy.org-ൽ ലഭ്യമാണ്. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള ഇന്റർവ്യൂ ജൂൺ 27ന് രാവിലെ 9.30 മുതൽ കാക്കനാട് അക്കാദമി ആസ്ഥാനത്ത് നടക്കും.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലേർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ,