ക്ഷീണം, വിട്ടുവിട്ടുള്ള പനി, മുടികൊഴിച്ചില്‍, ഈ ലക്ഷണങ്ങള്‍ സ്ഥിരമാണോ കോര്‍ട്ടിസോള്‍ വര്‍ധിക്കുന്നതാവാം

ശരീരത്തിന് പലവിധത്തിലുള്ള അസ്വസ്ഥത ഉണ്ടാകുമ്പോള്‍ നമ്മള്‍ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യാറുണ്ട്. മാനസികവും ശാരീരികവുമായ പല ആരോഗ്യപ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തിന്റെ താളം തെറ്റിക്കും. അത്തരത്തില്‍ ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം.

എന്താണ് കോര്‍ട്ടിസോള്‍
വൃക്കയുടെ മുകളിലുള്ള അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇവ നമ്മുടെ ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുകയും സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം മാത്രമല്ല മെറ്റബോളിസം, ഇമ്യൂണിറ്റി പ്രതികരണങ്ങള്‍ എന്നിവയെ ക്രമീകരിക്കാനും കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും.
ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുമ്പോള്‍ എന്ത് സംഭവിക്കും

വിട്ടുമാറാത്ത ക്ഷീണം
വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നു എന്നതിന്റെ ലക്ഷണമായിരിക്കാം. കോര്‍ട്ടിസോള്‍ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യും. ദീര്‍ഘകാലമായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് നാഡീവ്യൂഹത്തെ ബാധിക്കും അതുകൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത്.
ശരീരഭാരം കൂടുക
കാരണങ്ങളൊന്നും ഇല്ലാതെതന്നെ ശരീരഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ച് അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതുകൊണ്ടുളള പ്രശ്‌നമാണ്. മാത്രമല്ല കോര്‍ട്ടിസോള്‍ അളവ് കൂടിയാല്‍ അത് മധുരമുളളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ഉള്ള ആസക്തി വര്‍ധിപ്പിക്കും.
Image
ഇടയ്ക്കിടെയുണ്ടാകുന്ന പനി
കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. പതിവായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് അസുഖങ്ങള്‍ കൂടുതല്‍ പിടിപെടാന്‍ കാരണമാകുന്നു. ചില ആളുകളില്‍ മുറിവുകള്‍ ഉണങ്ങാനുളള കാലതാമസവും ഉണ്ടാകും. കാരണം കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരത്തിലെ അണുബാധകള്‍, രോഗാണുക്കള്‍ ഇവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നതുകൊണ്ടാണ്.
Image
അസ്വസ്ഥത വര്‍ധിക്കുന്നു
കോര്‍ട്ടിസോളും മാനസിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് കൂടുന്നത് മാനസിക നിലയെ അസ്വസ്ഥതപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുകൊണ്ട് വികാരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.

മുഖക്കുരുവും മുടികൊഴിച്ചിലും
ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ചര്‍മ്മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.