പുസ്തക വായന കുറഞ്ഞു വരുന്ന പുതിയ കാലത്ത് പുസ്തകങ്ങള്‍ വാങ്ങാന്‍ പുസ്തക കുടുക്കയുമായി കുരുന്നുകള്‍.സ്‌കൂള്‍ വായനാദിനത്തോടനുബന്ധിച്ചാണ് വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പുസ്തക കുടുക്ക പദ്ധതി ആരംഭിച്ചത്.ക്ലാസുകളില്‍ കുടുക്കകള്‍ സ്ഥാപിക്കുകയും,തങ്ങളുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്ന ചെറിയൊരു തുക അധ്യാപകരും, കുട്ടികളും ചേര്‍ന്ന് നിക്ഷേപിക്കുകയും ഈ തുക ഉപയോഗിച്ച് ക്ലാസ് ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യും.സുഗന്ധഗിരി യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ബാസ് ടി.കെ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി അബ്ദുള്ള പി, അധ്യാപകരായ ജസീം ടി, പ്രവീണ്‍ ദാസ്, ശ്യാമ.എസ്,സുമയ്യ നര്‍ഗീസ്, രേഷ്മ എം.ബി,ശരത് റാം എന്നിവര്‍ നേതൃത്വം നല്‍കി.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്‌കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






