കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടിക ളെയും,പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെയും ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് ധന്യ നേതൃത്വം നൽകി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവർക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സോഫി ഷിജു,ലിസി ബാബു,സിനി ഷാജി എന്നിവർ സംസാരിച്ചു.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത