“യോഗിയാവാം യോഗയിലൂടെ”
എന്ന സന്ദേശവുമായി അന്താരാഷ്ട്ര യോഗ ദിനത്തിൽ അസംപ്ഷൻ എയുപി സ്കൂൾ. ആഴ്ചയിൽ ഒരു ദിവസം യോഗ എന്ന ലക്ഷ്യവുമായി ഓടപള്ളം ഗവ ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ റീന പിഎം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സിസ്റ്റർ പ്രിയ, ജിഷ എം.പോൾ, അയന ആൻ മേരി, അനു പി സണ്ണി എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്