മാനന്തവാടി:
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനചരണം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. യോഗയിലൂടെ പുതുതലമുറ ശാക്തീകരിക്കപ്പെടണമെന്ന് രത്നവല്ലി പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിലെ
യോഗാചാര്യൻ പ്രവീൺ ടി രാജന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും സംഘടിപ്പിച്ചു. പ്രണവം യോഗവിദ്യാപീഠം ഗോത്രമേഖലയിൽ നടപ്പാക്കുന്ന ലഹരി നിയന്ത്രണ ക്യാമ്പയിൻ വയനാട് ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ യു കെ ജിതിൻ ഉദ്ഘാടനം ചെയ്തു.
ഹോമിയോ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി, മൈഭാരത് വയനാട് പ്രതിനിധി യു കെ അഭിജിത്ത്, വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം വി പ്രജിത്ത് കുമാർ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻഎസ്എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് വളണ്ടിയർമാരും പൊതുജനങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും