വെയിറ്റിങ് ലിസ്റ്റിലുണ്ടോ? എങ്കിൽ ഇനി ബെർത്ത് ഉറപ്പിക്കാം; ട്രെയിനുകളിൽ ക്വാട്ട പരിമിതപ്പെടുത്തി റെയിൽവേ

ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ട്രെയിന്‍ ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിങ് ലിസ്റ്റില്‍ ആകുന്നത് ഒരു തലവേദനയാണ് അല്ലെ.. ബെര്‍ത്ത് ലഭിച്ചോ എന്നറിയാന്‍ ചാര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍, എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കുന്നതിന് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മുഴുവന്‍ ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റില്‍ അനുവദിക്കുകയുള്ളു. പ്ലാറ്റ്‌ഫോമിലും തീവണ്ടികള്‍ക്കകത്തെയും തിരക്ക് കുറയ്ക്കാനാണ് ഉദ്ദേശിച്ചുള്ള ഈ തീരുമാനം മിക്ക റെയില്‍വേ സോണുകളിലും ഇതിനകം നടപ്പിലായിക്കഴിഞ്ഞു.

പുതിയ നിയമത്തിന്റെ ഭാഗമായി ജനറല്‍ ക്വാട്ടയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഒരുവിധം ഉറപ്പിക്കാന്‍ കഴിയും. തല്‍കാല്‍ ടിക്കറ്റുകള്‍ക്കും, വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമായിരിക്കും.

ദീര്‍ഘദൂര ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും, സ്ലീപ്പര്‍ കോച്ചുകളില്‍ 400 വരെ വെയിറ്റിങ് ലിസ്റ്റുകള്‍ നല്‍കുന്ന പ്രവണതയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ബെര്‍ത്ത് കിട്ടും എന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരും ട്രെയിനില്‍ കയറും. ഇത് പലപ്പോഴും വലിയ തിരക്കിലേക്കും, സംഘര്‍ഷത്തിലേക്കും നയിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനാണ് റെയില്‍വേ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള തീരുമാനം.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.