ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സഹായത്തോടെ ഷോർട്സ് വീഡിയോകള്‍ നിർമിക്കാൻ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അവസരം നല്‍കി തുടങ്ങിയത്. ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കി ഇനി മുതല്‍ ഷോർട്സിനായി വീഡിയോകള്‍ നിർമിക്കാനാകും.അധികം വൈകാതെ ഈ സൗകര്യം യൂട്യൂബിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍സ് ലയന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി 2025 ഇവന്റില്‍ യൂട്യൂബ് സിഇഒ നീല്‍ മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ വിയോ 3യുടെ മുൻ വേർഷനായ വിയോ 2 ഉപയോഗിച്ച്‌ ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും നിര്‍മിക്കാനുള്ള സൗകര്യം യൂട്യൂബിലുണ്ട്. എന്നാല്‍ കൂടുതല്‍ മികച്ചതും ഗുണമേന്മയുള്ളതുമായ വീഡിയോയും ഒപ്പം ഓഡിയോയും നിര്‍മിക്കുന്നതിനാണ് വിയോ 3 കൂടി യൂട്യൂബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ വിലകൂടിയ ക്യാമറയോ എഡിറ്റിംഗ് ടൂളുകളോ ഇല്ലാതെ തന്നെ യൂട്യൂബില്‍ മികച്ച വീഡിയോകള്‍ സൃഷ്ടിക്കാനാകും എന്നാണ് കരുതുന്നത്. യൂട്യൂബ് സിഇഒ പറയുന്നത് പോലെ ഒരു കഥ പറയാനാഗ്രഹമുള്ളവര്‍ക്കെല്ലാംഇനി യൂട്യൂബില്‍ വീഡിയോ നിര്‍‌മിച്ച്‌ അവതരിപ്പിക്കാനാകും. കൃത്യമായ ടെക്സ്റ്റ് പ്രോംപ്ട് അറിഞ്ഞിരിക്കണമെന്ന് മാത്രമേയുള്ളൂ

എന്താണ് വിയോ 3?

ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റീവ് ടൂളാണ് വിയോ 3. അടുത്തിടെ നടന്ന ഐഒ ഇവന്റിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ച്‌ യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ ഈ ടൂളിനാകും. സിനിമാറ്റിക് ക്വാളിറ്റിയില്‍ നിര്‍മിക്കുന്ന ഈ വീഡിയോ പിന്നീട് ഏതെങ്കിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കും. ഗൂഗ്‌ളിന്റെ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച്‌ വീഡിയോ നിര്‍മിക്കാനാവുക.

വിയോ 2-നെപ്പോലെ ഇതിന് വിവിധ ശൈലികളിലും വിഷയങ്ങളിലും ഉയർന്ന നിലവാരമുള്ള വീഡിയോകള്‍ സൃഷ്ടിക്കാൻ കഴിയും. വിയോ 2 വിന്‍റെ പരിമിതികളെ മറികടക്കുന്ന ഈ മോഡല്‍ മനുഷ്യ ഭാവങ്ങളും വസ്തുക്കളുടെ സൂക്ഷ്മ ഇടപെടലുകളും മനോഹരമായി അവതരിപ്പിക്കും. നിശബ്ദ വീഡിയോകള്‍ മാത്രമാണ് വിയോ 2-ന് നിർമിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ വിയോ 3-ന് ശബ്ദ ഇഫക്ടുകള്‍, ആംബിയന്‍റ് ശബ്ദങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ വീഡിയോയോട് സമന്വയിപ്പിച്ച്‌ സൃഷ്ടിക്കാൻ കഴിയും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.