തേറ്റമല: ക്ലാസ് റൂമുകളിൽ ഐറ്റി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പരിഷ്കരിക്കപ്പെട്ട പാഠപുസ്തകങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി തേറ്റമല മനാറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ സംവിധാനിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് അബ്ദുല്ല കേളോത്ത് അധ്യക്ഷത വഹിച്ചു. സിപി മൊയ്തീൻ ഹാജി, മുസ്തഫ കുഞ്ഞോം,കണ്ടോത്ത് മമ്മൂട്ടി,മുനവ്വർ വാഫി തുടങ്ങിയവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്