പാട്ടവയൽ:ശക്തമായ മഴയിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ നൂൽപ്പുഴ പാലത്തിന് സമീപമാണ് സംഭവം. പാലക്കാട് നിന്ന് സുൽത്താൻ ബത്തേരിയി ലേക്ക് വരുന്ന കെ.എസ്.ആർ..ടി.സി ബസ്സാണ് തെന്നിമാറി റോഡിനുകുറുകെ കിടക്കുന്നത്. ഇതോടെ ഇതുവഴിയുള്ള ഗാതാഗതവും പൂർണ മായും തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ബസ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







