ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തെക്കുംതറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ ജാഗ്രത പുലർത്താനും ഉപയോഗിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാനും കുട്ടികൾക്ക് കഴിയണം എന്നും അദ്ദേഹം നിർദേശിച്ചു. പരിപാടിക്ക് ഹെഡ് മിസ്ട്രസ് ജിജി സ്വാഗതവും അധ്യാപിക ജിഷ നന്ദിയും പറഞ്ഞു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്