കമ്പളക്കാട്
കേരളീയ മുസ് ലിം സമൂഹത്തിൻ്റെ ആധികാരിക മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ 99-ാമത് സ്ഥാപക ദിനം ആചരിച്ചു
കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ സീനിയർ ഉസ്താദ് സി .അബൂബക്കർ മുസ് ലിയാർ പതാക ഉയർത്തി. കെ മുഹമ്മദ് കുട്ടി ഹസനി ദുആക്ക് നേതൃത്വം നൽകി. സ്വദ്ർ മുഅല്ലിം സി.പി ഹാരിസ് ബാഖവി സന്ദേശം നൽകി. മാനേജ് മെന്റ് ഭാരവാഹികളായ വി.പി ശുക്കൂർ ഹാജി, കെ.കെ മുത്തലിബ് ഹാജി, ഷാജി എ ഫൗസ് , മുഅല്ലിംകളായ കെ. മൊയ്തുട്ടി ഫൈസി , സാജിദ് വാഫി, റഫീഖ് യമാനി , അബ്ദുൽ ഗഫൂർ മൗലവി , റഹ് മാനി ,സിറാജ് ഫൈസി, ഇർശാദ് അസ്ഹരി, അശ്റഫ് മൗലവി,അലി അക്ബർ അൻസ്വരി,ലുഖ്മാനുൽ ഹകീം മൗലവി, അബ്ദുൽ അസീസ് മുസ് ലിയാർ , ഹുസൈൻ ഗസ്സാലി, അബ്ദു റശീദ് ഫൈസി , ശമീർ വാഫി, അശ്കർ പത്തായക്കോടൻ സംബന്ധിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







