ജില്ലാ മല്‍ത്സ്യ കര്‍ഷക ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വാറിയം കീപ്പര്‍ നിയമനം നടത്തുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള, എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ രണ്ട് ഉച്ച രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9495209148.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്