ഡെങ്കിപ്പനി പെരുകുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛർദി, ക്ഷീണം, ചുമ, കണ്ണിന് പിറകില്‍ ഉണ്ടാകുന്ന വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ ഉടൻതന്നെ വൈദ്യസഹായം തേടണം. രോഗി പരമാവധി സമയം കൊതുക് വലയ്ക്കുള്ളില്‍തന്നെ കഴിയണം. ധാരാളം പാനീയങ്ങള്‍ കുടിക്കുക, ഡോക്ടർ നിർദേശിക്കുന്ന കാലയളവ് വരെ വിശ്രമിക്കുക, സ്വയം ചികിത്സ നടത്താതിരിക്കുക എന്നിവ പാലിക്കണം.

പ്രതിരോധം

ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുക എന്നതാണ് ഫലപ്രദമായ മാർഗം. വീട്ടിലെ ഫ്രിഡ്ജിന്‍റെ പിറകിലെ ട്രേ, ചെടിച്ചട്ടി, പൂക്കള്‍, ചെടികള്‍ എന്നിവ ഇട്ടുവയ്ക്കുന്ന പാത്രം, ടാങ്ക് മുതലായവയില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ വെള്ളം ഒഴുക്കിക്കളയുക. അക്വേറിയത്തില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി പോലെയുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുക. വെള്ളമെടുക്കുന്ന പാത്രങ്ങള്‍, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ ഉരച്ച്‌ തേച്ചുകഴുകി ഉപയോഗിക്കണം.

ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, ടയർ, പ്ലാസ്റ്റിക്, കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, സണ്‍ഷേഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളയുക, ടാങ്കുകള്‍ കൊതുകുവല കൊണ്ട് മൂടുക, സ്ഥിരമായി ഉപയോഗിക്കാത്ത ഫ്ലഷ് ടാങ്ക്, ടോയ്‌ലറ്റ്, വാഴ, പൈനാപ്പിള്‍ എന്നിവയുടെ ഇലകളിലും കമുകിൻപാള എന്നിവയിലും ശേഖരിക്കുന്ന വെള്ളം ഒഴിവാക്കുക.

റബർ പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ ഉപയോഗത്തിനുശേഷം കമഴ്ത്തിവെയ്ക്കുക, സെപ്റ്റിക് ടാങ്കിന്‍റെ വെന്‍റ്പൈപ്പിന്‍റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റുക, സ്ലാബിന്‍റെ വിടവുകളില്‍ക്കൂടി കൊതുകു പുറത്തു വരാത്ത വിധം യഥാസമയം അറ്റകുറ്റപ്പണി നടത്തുക.

വീടിന് ചുറ്റും കാണുന്ന പാഴ്ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക, കൊതുകുകടി ഏല്‍ക്കാതിരിക്കാൻ ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക, കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.