ബാണാസുര സാഗർ ഡാമിലെ ഒരു സ്‌പിൽവെ ഷട്ടർ തുറന്നു. ജാഗ്രത നിർദ്ദേശമായി മൂന്ന് തവണ സൈറൺ മുഴക്കിയശേഷം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ 10 സെന്റിമീറ്റർ ഷട്ടർ ഉയർത്തി ഘട്ടം ഘട്ടമായി കാരമാൻ തോട്ടിലൂടെ അധിക ജലം ഒഴുക്കി വിട്ടു. കാരമാൻ തോടിന്റെ ഇരുകരകളിലുമുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്നും പുഴയിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നേരത്തെ നിർദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







