സംരംഭങ്ങൾ വളർത്തിയെടുക്കാൻ ജില്ലയിൽ അനുകൂല സാഹചര്യമെന്ന് ജില്ലാ കളക്ടർ

സംരംഭങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ജില്ലയിലെന്നും ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി മുന്നോട്ടു വരുന്ന യുവതീയുവാക്കൾക്ക് കൃത്യമായ മാർഗദർശനം നൽകേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ.
ലോക ബാങ്ക് സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

വ്യവസായ വികസനത്തിന് വലിയ മാറ്റങ്ങൾതന്നെ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളിലൂടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംരംഭകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ആകെ 6943 എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിലൂടെ 40680 ലക്ഷം രൂപയുടെ നിക്ഷേപവും 43530 ആളുകൾക്ക് തൊഴിലും ലഭ്യമായിട്ടുണ്ട്.

ജില്ലയിൽ നിലവിൽ രണ്ട് പരമ്പരാഗത വ്യവസായ സംരംഭങ്ങളാണുള്ളത്; കളിമൺ പാത്ര നിർമ്മാണ യൂണിറ്റുകളും നെയ്ത്ത് യൂണിറ്റുകളും. ചുണ്ടയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ 29 സംരംഭങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്‌എസ്‌ഐഎ) ജില്ലാ പ്രസിഡൻ്റ് പി ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി എം മുരളീധരൻ, ജില്ലാ ഇൻഫർമഷൻ ഓഫീസർ പി റഷീദ് ബാബു, കെഎസ്‌എസ്‌ഐഎ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ഡെപ്യൂട്ടി രജിസ്ട്രാർ പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻ്റ് ഡയറക്ടർ അശ്വിൻ പി കുമാർ, താലൂക്ക് വ്യവസായ ഓഫീസർ എൻ അയ്യപ്പൻ എന്നിവർ സംസാരിച്ചു.

വ്യവസായ മേഖലയിൽ സമഗ്ര സംഭാവന നൽകിയ
ജില്ലയിലെ മുതിർന്ന സംരംഭകനായ ഡോ വി സത്യാനന്ദൻ നായർ, യുവസംരംഭകനായ അലൻ റിൻടോൾ, സംസ്ഥാന കരകൗശല അവാർഡ് ജേതാവ് സി പി ശശികല, ജില്ലാ കരകൗശല വിദഗ്ധനായ ഷാജി മുന്തിയാനിപുരം, സി ശ്രീജിത്, കിഷോർ ബാബു, പി ജയാംബിക എന്നിവരെ ജില്ലാ കളക്ടർ ആദരിച്ചു.

ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും പനമരത്ത്

പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്

കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്‌തു.

കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ

മീനങ്ങാടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഗൃഹോപകരണങ്ങളും രേഖകളും ചാമ്പലായി

മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കൽ സുജീഷിന്റെ വീട് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്തുപോയി തിരികെ വരുമ്പോഴാണ് വീടിനുള്ളിൽ നിന്നും കനത്ത

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.അനുമോദന പ്രസംഗം നടത്തി.അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ്

ബ്രഹ്മഗിരിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.