വണ്ണം കുറക്കാനും, ഹൃദയാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും മികച്ച എക്സർസൈസ്; സുബ ഡാൻസിന്റെ ഗുണങ്ങൾ

ലഹരിയുടെ പിടിയില്‍നിന്നും കുട്ടികളെ വഴിതിരിക്കാനാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സുംബ പരിശീലിപ്പിക്കാൻ സർക്കാർ നിർദേശം നല്‍കിയത്. ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് സുംബ. നൃത്തവും സംഗീതവും കൂടിച്ചേർന്നുള്ള വ്യായാമം ആയതിനാല്‍ത്തന്നെ ആസ്വദിച്ച്‌ ചെയ്യാനുമാവും. സുംബ നൃത്തം പരിശീലിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ചുവടെ വായിക്കാം.

അടിമുടി പ്രയോജനം: അടിതൊട്ട് മുടിവരെയാണ് സുംബ കൊണ്ടുള്ള പ്രയോജനമെന്ന് പറയുന്നു പരിശീലകർ. ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിലെ സ്റ്റെപ്പുകള്‍. ഒരു മണിക്കൂർ നീളുന്ന പരിശീലനത്തില്‍ 11 മുതല്‍ 13 വരെ പാട്ടുകളുണ്ടാകും. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകള്‍ വരുന്നത്. ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം. കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനുമുണ്ട് പ്രത്യേക ശ്രദ്ധ.

മുഴുവൻ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് പ്രധാനമാണ്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച്‌ പ്രത്യേകം സ്റ്റെപ്പുകളുണ്ട്.ആഴ്ചയില്‍ മൂന്ന് ക്ലാസുകള്‍ എന്ന കണക്കിലാണ് പലയിടത്തും സുംബ പരിശീലനം. ആരോഗ്യത്തോടെയിരിക്കാൻ ഇത് മതിയാകുമെന്നാണ് പരിശീലകർ പറയുന്നത്. 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതല്‍ 15 മിനിറ്റ് വരെ കൂള്‍ ഡൗണ്‍ സ്റ്റെപ്പുമുണ്ടാകും. ആഴ്ചയില്‍ ഒരു ദിവസം ഫ്ലോർ എക്സർസൈസ് എന്ന പേരില്‍ വ്യായാമമുറകളും ചിലർ നല്‍കാറുണ്ട്. വയർ കുറയ്ക്കണം, കൈ വണ്ണം കുറയ്ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി എത്തുന്നവരെ ഉദ്ദേശിച്ചാണിത്.

ആരോഗ്യത്തിന് നന്ന്: ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും സുംബയ്ക്ക് കഴിയും. നൃത്തവും സംഗീതവും ഉള്‍പ്പെടുന്നതുകൊണ്ട് ശരീരത്തില്‍ സന്തോഷഹോർമോണുകളുടെ ഉത്പാദനം കൂട്ടി മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും. കുട്ടികളുടെ ഊർജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്.ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനു പുറമേ, വിഷാദരോഗത്തില്‍നിന്ന് കരകയറാനും സഹായിക്കും. ഉറക്കത്തിന്റെ അളവ് കൂട്ടാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും.

ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കഴിയും.മികച്ച കാർഡിയോ വാസ്കുലർ വ്യായാമം കൂടിയാണിത്. ശരീരത്തില്‍നിന്നും ഒരു മണിക്കൂർ കൊണ്ട് 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാൻ സുംബയ്ക്ക് സാധിക്കും.

പ്രശ്നമല്ല പ്രായം: സുംബയില്‍ പ്രായം ഒരു പ്രശ്നമേയല്ല. വിവിധ പ്രായക്കാർക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകള്‍ ഇതിലുണ്ട്. പതിനേഴുകാരിയുടെ ചടുലതയൊന്നും പ്രായമായവർക്ക് പറ്റില്ല. ശരീരത്തിന്റെ ആയാസം കുറയ്ക്കാനും ചലനാത്മകത ഉറപ്പുവരുത്താനും സുംബയ്ക്ക് കഴിയും. ആരോഗ്യപ്രശ്നങ്ങളും ശാരീരികാവസ്ഥയുമെല്ലാം പരിഗണിച്ച്‌, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് സുംബയ്ക്ക് പരിശീലകർ നല്‍കുന്ന വിശേഷണം. തടി കുറയ്ക്കാൻ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പുകള്‍ കുറയും. ശരീരത്തിനും മനസ്സിനും ഉന്മേഷം പകരും. മാനസിക സമ്മർദവും ജോലിസമ്മർദവും കുറയ്ക്കാനും ഇതിലും നല്ലൊരു മാർഗമില്ല. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ ഡാൻസിനായി മാറ്റിവയ്ക്കാം. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക.

ചരിത്രം ഇങ്ങനെ: ബെറ്റോ പെരസ് എന്ന കൊളംബിയൻ നർത്തകനാണ് സുംബയുടെ സ്രഷ്ടാവ്. ഫിറ്റ്നസ് ഡാൻസ് എന്ന ഗണത്തിലാണ് സുംബ വരുന്നത്. സല്‍സ, മരെംഗേ, കൂമ്ബിയ, റെഗറ്റോണ്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്ന നൃത്തരൂപങ്ങളാണ്. ഹിപ്ഹോപ്പും സുംബയുടെ ഒരു ഭാഗമാണ്. ഈ നൃത്തരൂപങ്ങള്‍ക്കൊപ്പം ചില ഫിറ്റ്നസ് ടെക്നിക്കുകളും സുംബയില്‍ സമന്വയിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ് : ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് ന​ഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

‘സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും’

സിബ്ര ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന

ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു.

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക്

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ

ഫിയർലെസ് നോ സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.