കൽപ്പറ്റ: തിരികെയെത്തിയ പ്രവാസികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും തിരികെയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ ഭാരവാഹികൾ നോർക്ക റൂട്ട്സ് ജില്ലാ ഓഫീസർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദീൻ, ജന:സെക്രട്ടറി സജി മണ്ടലത്തിൽ, പി.വി.ആന്റണി എന്നിവർ സംബന്ധിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







