പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി രോഗങ്ങള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പോലും സൂചിപ്പിക്കുന്നു. കണ്ണുകളിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ ചില രോഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും.

പ്രമേഹവും ഡയബറ്റിക് റെറ്റിനോപ്പതിയും
പ്രമേഹം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെയും , കണ്ണിന് പിന്‍ഭാഗത്തുള്ള പ്രകാശ സംവേദക്ഷമതയുളള പാളിയേയും തകരാറിലാക്കും. ഈ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഇത് കാഴ്ച മങ്ങലിനും, കറുത്ത പാടുകള്‍ ഉണ്ടാകുന്നതിനും തുടങ്ങി ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മങ്ങിയതോ ഇളകുന്നതുപോലെയുള്ള കാഴ്ചകള്‍കാഴ്ചമണ്ഡലത്തിലെ ഇരുണ്ട പാടുകള്‍നിറങ്ങള്‍ വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട്ഇത്തരം പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ പതിവായി നേത്ര പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
ഹൈപ്പര്‍ടെന്‍ഷന്‍ എന്നുകൂടി അറിയപ്പെടുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കണ്ണുകളിലെ രക്തക്കുഴലുകളിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ‘ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി’ എന്നാണ് എന്നാണ് അറിയപ്പെടുന്നത്. ഇത് കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ ഹൃദയം, വൃക്കകള്‍ തുടങ്ങി മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്. മങ്ങിയ കാഴ്ച, തലവേദനയോ കണ്ണ് വേദനയോ, കണ്ണുകളില്‍ ചുവപ്പ് അല്ലെങ്കില്‍ നീര്‍വീക്കം ഇവയൊക്കെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. റെറ്റിനയിലെ രക്തക്കുഴലുകള്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.
ഗ്ലോക്കോമ
കണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന ഒരു കൂട്ടം നേത്ര രോഗമാണ് ഗ്ലോക്കോമ. ചികിത്‌സിച്ചില്ലെങ്കില്‍ ഇത് കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും വരെ കാരണമാകുന്നു. രോഗം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും രോഗത്തിന് മാറ്റമുണ്ടാകും. കണ്ണുകളിലെ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുക, കണ്ണിന് വേദന, ചുവപ്പ് നിറം, ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ഗ്ലോക്കോമ മൂര്‍ഛിച്ചതിന് ശേഷം മാത്രമേ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് പതിവായ നേത്ര പരിശോധന ആവശ്യമാണ്.

മാക്കുലാര്‍ ഡീ ജനറേഷന്‍(AMD)
ശക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന റെറ്റിനയുടെ മധ്യഭാഗമായ മാക്കുലയെയാണ് AMD ബാധിക്കുന്നത്. ഇത് ‘കേന്ദ്ര കാഴ്ച’ നഷ്ടപ്പെടാന്‍ കാരണമാകുന്നു. അതുമൂലം വായനയ്‌ക്കോ, മുഖങ്ങള്‍ തിരിച്ചറിയാനോ, വ്യക്തത കുറഞ്ഞ കാഴ്ചയ്‌ക്കോ കാരണമാകുന്നു. ഈ അവസ്ഥ സാധാരണയായി പ്രായവുമായി ബന്ധപ്പെട്ടതാണ്. 45 വയസിന് മുകളിലുള്ള വ്യക്തികളിലാണ് പ്രധാനമായി ഈ രോഗം കാണപ്പെടുന്നത്.
വിളര്‍ച്ചയും മറ്റ് രക്ത വൈകല്യങ്ങളും
കണ്ണുകള്‍ വിളര്‍ച്ചയുടെ ലക്ഷണങ്ങളെയും സൂചിപ്പിക്കുന്നു. കണ്ണുകളിലുണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ വിളര്‍ച്ച പോലെയുളളവ കണ്ടുപിടിക്കാന്‍ സാധിക്കും. കണ്‍പോളകളിലെ വിളറിയതോ റെറ്റിനയിലെ അസാധാരണമായ രക്തക്കുഴല്‍ പാറ്റേണുകളോ ഒക്കെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതിനെ സൂചിപ്പിക്കാം. കണ്ണുകള്‍ക്ക് ഇളം മഞ്ഞ നിറം, ചുവന്നതോ വീര്‍ത്തതോ ആയ കണ്ണുകള്‍ ഇവയൊക്കെ വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്.( ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്)

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.