ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ പ്രകാശ് ബാബു

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം (സ. വിശ്വംഭരന്‍ നഗര്‍) ചീരാ‍ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകരു
ടെ ദൈനം ദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത് മാറണം. അസഹിഷണതയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിച്ച് എതിര്‍ക്കണം. രാജ്യത്തിന്റെ വിദേശ നയത്തിലെ മാറ്റം എല്ലാവരേയും അസ്വസ്ഥരാക്കുന്നുണ്ട്. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രായേല്‍ അടക്കമുളള രാഷ്ട്രങ്ങളുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുകയാണ്. പൗരത്വത്തിന് മതം ഘടകമാക്കുന്നു. ഇന്ത്യയെ മതാതിഷ്ട്ടിത രാജ്യമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടത്. രാജ്യത്ത് മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്തുന്നത് ബിജെപിക്ക് ക്രിതൃിമ ഭൂരിപക്ഷം ഉണ്ടാക്കാന്‍ വേണ്ടിയാണ്. നക്സല്‍ വിമുക്ത രാജ്യം എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് മുക്ത രാഷ്ട്രമാക്കാനുളള തുടക്കമാണ്. എല്ലാ ജനാധിപത്യ പാര്‍ട്ടികളും ഇത് ചെറുത്തു തോല്‍പ്പിക്കാന്‍ മുന്നോട്ട് വരണം. കേരളത്തിന്റെ ബദല്‍ രാഷ്ട്രീയത്തെ തകര്‍ക്കുകയെന്നത് ബിജെപി അജണ്ടയാണ്. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം കൺവീനർ സജി വർഗീസ് സ്വാഗത പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. എന്‍ രാജന്‍, മന്ത്രി കെ രാജന്‍, വി ചാമുണ്ണി പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. അജിത് കോളാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി ജെ ചാക്കോച്ചന്‍, നിഖില്‍ പത്മനാഭന്‍, എം വിജയലക്ഷ്മി (പ്രസീഡിയം), അതുല്‍ നന്ദന്‍, അഡ്വ. ബിന്‍സി എബി ചെറിയാന്‍, സത്യദാസ് ( മിനുട്സ് ), കെ എം ബാബു, ഡോ. അമ്പി ചിറയില്‍, ശശി കുളത്താട (പ്രമേയ), ഷിബു പോള്‍, സജി കവനാക്കുടി, അസൈനാര്‍ ബത്തേരി (ക്രഡന്‍ഷ്യല്‍ ) പ്രൊ. താരാ ഫിലിപ്പ്, ലതിക ജി നായര്‍, സുധ സുരേഷ്, ( രജിസ്ട്രേഷന്‍) എന്നിവരടങ്ങിയ കമ്മിറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു. പുതിയ ജില്ലാ കൗണ്‍സിലിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്ത് സമ്മേളനം നാളെ സമാപിക്കും

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.