കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലയിലെ നാലാമത്തെ മാ കെയര്‍ സെന്റര്‍ മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവര്‍ത്തനമാരംഭിച്ചു.
സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായി സ്‌കൂള്‍ വളപ്പിലാണ് മാ കെയര്‍ കിയോസ്ക് തുടങ്ങിയത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ കിയോസ്‌കില്‍ നിന്നും ഉൽപ്പന്നങ്ങള്‍ വാങ്ങാം. പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും ലഭ്യമാകുന്നതോടെ സ്‌കൂള്‍ സമയത്ത് കുട്ടികള്‍ കോമ്പൗണ്ട് വിട്ട് പുറത്തുപോകേണ്ടിവരില്ല. കുടുംബശ്രീ അയൽക്കൂട്ടംഗങ്ങൾക്ക് ഇതിലൂടെ വരുമാനം കണ്ടെത്താനും സാധിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ വിനയൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജേന്ദ്രൻ അധ്യക്ഷയായി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീകല ദിനേശ് ബാബു, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍,
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ കെ ടി അഷറഫ്, എസ്എംസി ചെയർമാൻ അലിയാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് ബാനു, വാർഡ് മെമ്പർ ടി പി ഷിജു,
അസിസ്റ്റന്റ് കോര്‍ഡിനേറ്റർ കെ കെ അമീന്‍, കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജേന്ദ്രപിള്ള, പിടിഎ പ്രസിഡണ്ട് ഹാജിസ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഹുദൈഫ് പി, അർഷാക്ക് സുൽത്താൻ, ശ്രുതി രാജൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ സുനിത, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വാർഡ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ വിദ്യമോൾ, മഹിജ, ടെനി, സിഡിഎസ് അക്കൗണ്ടൻറ് സുബിനി, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർ , കുടുംബശ്രീ സപ്പോർട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.