മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോൾ പിറ്റേ വർഷം മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയശേഷം എത്തിയത് 4,04269 പേർ; 1,33,853 പേരുടെ വർധന.

2022 ൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ 6,73,737 പേരും 2023 ൽ 7,13,940 പേരും കഴിഞ്ഞ വർഷം 6,83,914 പേരും ചികിത്സ തേടിയെത്തി (ബോക്സ്‌ കാണുക).

ആശുപത്രിയിലെ 11 വാഹനങ്ങളും പ്രവർത്തന സജ്ജമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഐസിയു ആംബുലൻസ് പൂർണ്ണമായും പ്രവർത്തിക്കുന്നു.

ആശുപത്രിയിൽ 41 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മൂന്ന് ഡോക്ടർമാർ ജോലി ക്രമീകരണ വ്യവസ്ഥയിൽ തുടരുന്നു. 24×7 പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും അത്യാവശ്യ ഘട്ടങ്ങളിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവുമുണ്ട്.

സിടി സ്‌കാൻ യന്ത്രം പരിഹരിക്കാൻ കഴിയാത്തവിധം തകരാർ ആയതിനാൽ പുതിയത് വാങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ യന്ത്രം വരുന്നത് വരെ നല്ലൂർനാട് ഗവ. കാൻസർ ആശുപത്രിയിലെ സിടി സ്കാൻ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്.

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ സെപ്റ്റിക് ടാങ്ക്, മാലിന്യ സംസ്കരണ സംവിധാനം എന്നിവയുമുണ്ട്.

ആശുപത്രി ഐപി, ഒപി വിഭാഗം കെട്ടിടങ്ങളുടെ ചോർച്ച, ശുചിമുറികളുടെ നവീകരണം, ഐസി യൂണിറ്റ്, ഓപ്പറേഷൻ തിയ്യറ്റർ എന്നിവയുടെ അറ്റകുറ്റ പണികൾ എന്നിവ അടിയന്തിരമായി നിർവഹിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് മെയ് മാസം കത്ത് നൽകിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പൊതുമരാമത്ത് കെട്ടിട വിഭാഗം (സ്പെഷ്യൽ ബിൽഡിങ്) നേരിട്ടാണ് കെട്ടിടങ്ങളുടെ പ്രവൃത്തികളും അറ്റകുറ്റ പണികളും ചെയ്യേണ്ടത്.

*BOX*

*രോഗികളുടെ കണക്ക്*

(വർഷം, ആശുപത്രി, ഒപി രോഗികൾ, ഐപി രോഗികൾ, ആകെ രോഗികൾ എന്ന ക്രമത്തിൽ)

2020-ജില്ലാ ആശുപത്രി-229166 (ഒപി), 41250 (ഐപി), ആകെ രോഗികൾ-270416

2021-മെഡിക്കൽ കോളജ് ആശുപത്രി-350069, 54200, ആകെ-404269

2022-മെഡിക്കൽ കോളജ് ആശുപത്രി-611537, 62200, ആകെ-673737

2023-മെഡിക്കൽ കോളജ് ആശുപത്രി-640567, 73373, ആകെ-713940

2024-മെഡിക്കൽ കോളജ് ആശുപത്രി-610178, 73736, ആകെ-683914.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.