തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ മാര്‍ക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തല്‍ (തോരപന്തല്‍), ജനറേറ്റര്‍, മേശ, കസേര, ലൈറ്റ്, ഫാന്‍ എന്നിവ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 23 വൈകിട്ട് മൂന്ന് വരെ കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കളക്ടറേറ്റ്, വയനാട്, കല്‍പ്പറ്റ 673122 വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍- 04936 202251

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






