മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്‌ളോമയും ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/ടെക്‌നിക്കല്‍ എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജൂലൈ 23 ന് രാവിലെ 10.30 ന് മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ എത്തണം. ഫോണ്‍- 04936 282095, 9400006454.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785